
തിരുവനന്തപുരം : ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം - കോൺഗ്രസ് സഖ്യത്തിന്റെ പരാജയത്തെ തുടർന്ന് മന്ത്രി പ്രതികരിച്ചു.
പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Read More : ത്രിപുരയിൽ തുടർഭരണത്തിന് ബിജെപി, പൊരുതി ഇടത് സഖ്യം; മുന്നേ ടിഎംപി