രാജ്യത്ത് എവിടെ കലാപമുണ്ടായാലും പിന്നിൽ കേരളത്തിൽ നിന്നുള്ളവരുണ്ട്: കെ സുരേന്ദ്രൻ

Published : Mar 03, 2020, 04:17 PM ISTUpdated : Mar 03, 2020, 04:18 PM IST
രാജ്യത്ത് എവിടെ  കലാപമുണ്ടായാലും പിന്നിൽ കേരളത്തിൽ നിന്നുള്ളവരുണ്ട്: കെ സുരേന്ദ്രൻ

Synopsis

കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ചീറ്റി പോയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

ദില്ലി: രാജ്യത്ത് എവിടെ കലാപമുണ്ടായാലും അതിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരുടെ പങ്ക് ഉണ്ടാകുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറി. കേരളത്തിലെ എംപിമാർ പാർലമെന്റിൽ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാർലമെന്റിൽ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ദില്ലിയിൽ പറഞ്ഞു. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ചീറ്റി പോയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തിലെ ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി  ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും അഴിച്ചു പണി ഉണ്ടാകുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയതുമുതല്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അഴിച്ചുപണി ഉടനുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. 

Also Read: 'അഴിച്ചുപണി' ഉടനെന്ന് സുരേന്ദ്രന്‍; ബിജെപി പ്രതിസന്ധിക്ക് പരിഹാരമാകുമോ?

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം