
ദില്ലി:വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ല.ലീഗ് നേതാക്കൾ നടത്തിയ പരാമർശം ആപലപനീയമാണ്.ഇ ടി മുഹമ്മദ് ബശിറും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്.ശ്രീനാരായണ ഗുരുവിന്‍റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല.തിരൂരിൽ എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ് ലീഗുകാരെന്നും അദ്ദേഹം പറഞ്ഞു
അവരുടെ മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു.ഈഴവ സമുദായം ഉൾപ്പെടെ പിന്നോക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം: കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമോപദേശം
വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി; 'വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam