കെ സുരേന്ദ്രന്‍ രാജിവയ്ക്കില്ല,ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍

Published : Nov 25, 2024, 11:23 AM ISTUpdated : Nov 25, 2024, 11:41 AM IST
കെ സുരേന്ദ്രന്‍ രാജിവയ്ക്കില്ല,ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍

Synopsis

എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണ്.2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി  നേടും.

ദില്ലി: പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡ‍ണ്ട് കെ സുരേന്ദ്രന്‍ രാജിവക്കണമെന്ന മുറവിളി തള്ളി ബിജെപി ദേശീയ നേതൃത്വം രംഗത്ത്.ആരും രാജിവെക്കുന്നില്ല,  ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല.ഇപ്പോഴത്തെ  പ്രശ്നം പരിഹരിക്കുമെന്ന്  കരുതുന്നുവെന്ന് .കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും യുഡിഎഫുമാണ്.

 

കേരളത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു.2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും.കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി  ഇവിടെയുണ്ട്.ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു.മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി.ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം.എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

 

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി