
കൊച്ചി: ആരെങ്കിലും വച്ചുനീട്ടുന്ന നക്കാപ്പിച്ച തേടി പോകുന്നവരല്ല മന്ത്രിമാരായ ഇപി ജയരാജനും മേഴ്സിക്കുട്ടിയമ്മയും എന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. ആഴകടലിൽ മത്സ്യബന്ധനത്തിന് കുത്തക മുതലാളിമാർക്ക് ആദ്യം അനുമതി കൊടുത്തത് കോൺഗ്രസും ബിജെപിയുമാണെന്ന് .എളമരം കരീം പറഞ്ഞു.
ഇഎംസിസി കമ്പനിക്ക് കേരളത്തിൽ പ്രവർത്തന അനുമതി കൊടുത്തിട്ടില്ല. ഭൂമി കൊടുക്കാമെന്നേ പറഞ്ഞിട്ടുള്ളൂ. പഠനം പൂർത്തീകരിച്ചിട്ടില്ല. ഇപ്പോഴുണ്ടായത് സാധാരണ നടപടിക്രമം മാത്രമാണ്. സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് പുകമറയിൽ നിർത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തീരദേശ ഹർത്താൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam