വ്യാജ രേഖാ കേസ്: അഗളി പൊലീസെടുത്ത കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

Published : Jun 24, 2023, 04:19 PM ISTUpdated : Jun 24, 2023, 05:57 PM IST
വ്യാജ രേഖാ കേസ്: അഗളി പൊലീസെടുത്ത കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

Synopsis

കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു

പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി വ്യക്തമാക്കി. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിദ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. നാളെ ഹാജരാകാനാണ് നീലേശ്വരം പൊലീസ് നൽകിയ നിർദേശം. 

താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു വ്യാജ രേഖാ കേസിലെ ജാമ്യാപേക്ഷയിൽ കെ വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയ തനിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും വിദ്യ കോടതിയിൽ വാദിച്ചു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ കസ്റ്റഡിയിൽ വെച്ച് പൊലീസിനോട് സമ്മതിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോണിൽ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോൾ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. സർട്ടിഫിക്കറ്റിൻ്റെ ഒറിജനൽ അന്യായക്കാരിയുടെ കയ്യിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സീൽ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോൾ സീൽ ഓൺലൈനായാണ് ഉണ്ടാക്കിയതെന്നും അതുകൊണ്ട് സീൽ കണ്ടത്താൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 

വിദ്യയുടെ ആരോഗ്യനില തൃപ്തികരം, ആശുപത്രി വിട്ടു; നിർജലീകരണമെന്ന് ഡോക്ടർമാർ

 

updating...

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം സ്വാനിധി പദ്ധതിയിൽ കേരളവുമെന്ന് മോദി, ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
വിലക്കുറവും കോർപ്പറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന സൗകര്യങ്ങളും; സപ്ലൈകോ സിഗ്‌നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും