ബഷീറിന്‍റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കടകംപള്ളി

Published : Aug 03, 2019, 10:50 AM IST
ബഷീറിന്‍റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കടകംപള്ളി

Synopsis

ബഷീറിന്‍റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്‍റെ അപകട മരണത്തിൽ അനുശോചിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബഷീറിന്‍റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബഷീറിന്‍റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. ബഷീറിന്‍റെ അകാലത്തിലുള്ള നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
ആദരാഞ്ജലികൾ..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളം പിന്നോട്ട്, കാരണം കേരള മോഡൽ'; യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ
കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'