
തിരുവനന്തപുരം: ശബരിമല പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. നവകേരള സൃഷ്ടിക്ക് ഒപ്പം താനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ പ്രതികരണങ്ങൾ നിയന്ത്രിച്ച് പരമാവധി ഒഴിയാൻ ശ്രമിക്കുമ്പോഴായിരുന്നു സിപിഎമ്മിനെ വെട്ടിലാക്കി കടകംപള്ളി ഖേദപ്രകടനം നടത്തിയത്. എന്നാല്‍ കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam