നാല് കോൺഗ്രസ് എംഎൽഎമാർക്ക് നന്ദി പറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; നിയമസഭയിലെ ചോദ്യോത്തരത്തിൽ പാളി പ്രതിപക്ഷം

Published : Jan 28, 2026, 06:45 PM IST
kadakampally surendran

Synopsis

ദേവസ്വം മന്ത്രിമാർ ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ, നിയമപ്രകാരം മന്ത്രിക്ക് ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സർക്കാർ മറുപടി നൽകി.

തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് എംഎല്‍എമാരുടെ നിയമസഭയിലെ ചോദ്യങ്ങൾ പാളിയതിന് പിന്നാലെ പ്രതികരിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രിക്ക് ദേവസ്വം ബോർഡിൽ ഒരു കാര്യവും ഇല്ല എന്ന് രേഖാമൂലം വ്യക്തമാക്കിയ റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, കെ ബാബു, സി ആർ മഹേഷ് എന്നിവർക്കാണ് കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി പറഞ്ഞത്. 2021 മുതൽ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തെന്നും സ്ഥലം, തീയതി, സമയം എന്നിവ നൽകാനുമായിരുന്നു കെ ബാബുവിന്‍റെ ചോദ്യം.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മീറ്റിംഗുകളുടെ മിനിട്സിസിന്‍റെ പകർപ്പ് എല്‍ദോസ് കുന്നപ്പിള്ളിൽ ചോദിച്ചു. 2021 മുതൽ ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മീറ്റിംഗുകളുടെ മിനിട്സാണ് സി ആർ മഹേഷ് ആവശ്യപ്പെട്ടത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ എത്ര മീറ്റിംഗുകളിൽ പങ്കെടുത്തെന്നും സ്ഥലം, തീയതി, സമയം എന്നിവ നൽകാനുമായിരുന്നു റോജി എം ജോണിന്‍റെ ചോദ്യം.

ഉത്തരം

ഇതിനെല്ലാം ഒരു ഉത്തരം മാത്രമാണ് മന്ത്രി വി എൻ വാസവൻ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മീറ്റിംഗുകളിൽ ഒന്നിലും ദേവസ്വം വകുപ്പ് മന്ത്രി പങ്കെടുത്തിട്ടില്ല. ദേവസ്വം വകുപ്പ് മന്ത്രി ദേവസ്വം ബോർഡ് മെമ്പർ അല്ല. 1950 ലെ ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിട്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ദേവസ്വം വകുപ്പ് മന്ത്രിക്കു ബോർഡ് മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ നിയമം അനുശാസിക്കുന്നില്ലെന്ന് വി എൻ വാസവൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ, തന്ത്രിയുടെ ജാമ്യം ഹര്‍ജി നീട്ടി
അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ അപകടം; ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്