'ആയിരക്കണക്കിന് പാട്ടെഴുതി, ഒരിക്കൽപോലും ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഒരു ലഹരിയുടെയും ആവശ്യമില്ല': കൈതപ്രം ദാമോദരൻ

Published : Jan 03, 2023, 09:52 AM ISTUpdated : Jan 03, 2023, 11:09 AM IST
'ആയിരക്കണക്കിന് പാട്ടെഴുതി, ഒരിക്കൽപോലും ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഒരു ലഹരിയുടെയും ആവശ്യമില്ല': കൈതപ്രം ദാമോദരൻ

Synopsis

കലോത്സവ വേദിയിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ പവലിയൻ ഒരുങ്ങിയിട്ടുണ്ട്. സംഗീതാർച്ചനയോടെ  കൈതപ്രം പവലിയൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്:  ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും  എന്നാല്‍ ഒരിക്കൽ പോലും ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ. 61ാമത് സ്കൂള്‍ കലോത്സവ വേദിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ഞാൻ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാൻ. പക്ഷേ ഞാൻ ഒരിക്കലും ലഹരി ഉപയോ​ഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ല.''- കൈതപ്രം പറഞ്ഞു. കലോത്സവ വേദിയിൽ ഒരുങ്ങിയ ഏഷ്യാനെറ്റ് ന്യൂസിൻ്റെ പവലിയൻ കൈതപ്രം ദാമോദരൻ സംഗീതാർച്ചനയോടെ ഉദ്ഘാടനം ചെയ്തു.

കലാസ്വപ്നങ്ങളും നെഞ്ചിലേറ്റി കോഴിക്കോട്ടേക്ക് വണ്ടികയറിയ കൗമാരക്കാരെ സ്വാഗതം ചെയ്ത് കൊണ്ടാണ് മുഖ്യവേദിയായ അതിരാണിപ്പാടത്തൊരുങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന്റെ പവലിയനില്‍ മലയാളികളുടെ കൈതപ്രം പാടിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വക ഓരോ ദിവസത്തെയും കലക്കൻ താരത്തിനും ടീമിനും പ്രത്യേക പാരിതോഷികവും ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തിനും കലോത്സവവേദിയിൽ ഏഷ്യാനെറ്റ് ന്യൂസ് തുടക്കം കുറിച്ചു.

രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ