മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡര്‍ കവയത്രിയുടെ കവിത പാഠ്യപദ്ധതിയില്‍

Published : Jul 16, 2019, 09:01 PM ISTUpdated : Jul 16, 2019, 09:06 PM IST
മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡര്‍ കവയത്രിയുടെ കവിത പാഠ്യപദ്ധതിയില്‍

Synopsis

കാലടി സംസ്കൃത സർവകലാശാലയിലെ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്.

തൃശ്ശൂർ: മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡര്‍ കവയത്രിയായ വിജയരാജമല്ലികയുടെ കവിത പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തി. കാലടി സംസ്കൃത സർവകലാശാലയിലെ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.

'ദൈവത്തിന്റെ മകള്‍' എന്ന കവിതാ സമാഹാരത്തിലെ 'നീലാംബരി' എന്ന കവിതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയരാജമല്ലികയുടെ ആദ്യ കവിതാ സമാഹാരമാണ് ദൈവത്തിന്റെ മകള്‍. തൃശൂര്‍ അമല സ്വദേശി മനു ജയ കൃഷ്ണൻ, വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് കവിതയുടെ ഉള്ളടക്കം. കേരളത്തിലെ ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും കവിത ചർച്ച ചെയ്യുന്നുണ്ട്.

60 കവിതകള്‍ അടങ്ങിയ വിജയരാജമല്ലികയുടെ നദി എന്ന സമാഹാരം ഉടൻ പുറത്തിറങ്ങും. ഇതോടൊപ്പം തന്റെ ആത്മകഥ രചിക്കാനുളള തയ്യാറെടുപ്പിലാണ് വിജയരാജമല്ലിക. തൃശൂര്‍ ലീഗൽ  സർവീസ് സൊസൈറ്റിയില്‍ പാരാ ലീഗല്‍ വളണ്ടിയറും കൂടിയാണവർ.   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു
രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !