
കൊച്ചി: കാലടി സർവകലാശാലയിൽ മരണക്കെണിയൊരുക്കി അധികൃതരുടെ അനാസ്ഥ. സർവകലാശാലയുടെ അക്കാഡമിക് ബ്ലോക്കിൽ മൂന്നാം നിലയിൽ ലിഫ്റ്റിനായി പണിത ഭാഗം തുറന്നു കിടക്കുകയാണ്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയിലാണ് ലിഫ്റ്റ്. ലിഫ്റ്റ് സ്ഥാപിക്കാനായി പുതുതായി പണിത ഭാഗം രണ്ട് കസേരകൾ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. രണ്ടാം നിലയിൽ ബെഞ്ച് ഉപയോഗിച്ചാണ് അപകടക്കെണി മറച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും കടന്നുപോകുന്ന ഭാഗത്താണ് ഈ അപകടക്കെണിയുള്ളത്. പിജി അഡ്മിഷനെന്ന പേരിൽ കെട്ടിടത്തിന് അകത്ത് പ്രവേശിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘം മൊബൈൽ ക്യാമറ ഉപയോഗിച്ചാണ് ഈ ദുരവസ്ഥ പകർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam