കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക്; വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും

Published : Nov 02, 2026, 06:44 AM IST
Dr sisa thomas

Synopsis

കാലടി സർവകലാശാലയിലെ സസ്പെൻഷൻ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. വിസിയും വിദ്യാർത്ഥികളും പിന്നോട്ടില്ല.

കൊച്ചി: കാലടി സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. അതേസമയം, വിസിക്കെതിരെ വിദ്യാർ‍ത്ഥികൾ ഇന്ന് കോടതിയലക്ഷ്യ ഹർജി നൽകും. വിദ്യാർത്ഥികൾ ഇന്ന് മുതൽ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് ഓൺലൈനായി യോഗം ചേരും. സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ അച്ചടക്ക സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ വെക്കും. കാലടി സർവകലാശാലയിലെ സസ്പെൻഷൻ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. വിസിയും വിദ്യാർത്ഥികളും പിന്നോട്ടില്ല. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ തീരുമാനം. സർവകലാശാലയിലേക്ക് ഇന്ന് ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 64 ദിവസം പിന്നിടുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിത്യ ചെലവ് തന്നെ പ്രതിസന്ധിയില്‍'; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്