മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്

Published : Nov 02, 2026, 12:19 AM ISTUpdated : Nov 02, 2026, 12:20 AM IST
accident

Synopsis

മുണ്ടക്കയത്ത് ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂർവം ഉണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി ഷാലോം ജീവനൊടുക്കാൻ വേണ്ടി അമിത വേഗത്തിൽ കാർ ഓടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ്.

കോട്ടയം: മുണ്ടക്കയത്തെ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. ബൊലേനോ കാർ ഓടിച്ച കൂട്ടിക്കൽ സ്വദേശി ഷാലോം ജീവനൊടുക്കാൻ ശ്രമം നടത്തിയതാണെന്ന് പൊലീസ് പറയുന്നു. ഷാലോം ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. ഷാലോമിനെതിരെ പൊലീസ് കേസ് എടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഷാലോം ഓടിച്ച കാർ അമിത വേഗത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരിക്കേറ്റ ഷാലോം ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഇന്ന് രാവിലെയാണ് മുണ്ടക്കയം ചോറ്റിയിൽ അപകടം ഉണ്ടായത്. ബൊലേനോ ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന നാല് കാറുകളും ഒരു സ്കൂട്ടറും കൂട്ടിയിടിക്കാൻ ഇത് കാരണമായി. കാൽനടയാത്രക്കാരൻ അടക്കം ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റു. മനപൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് ഷാലോം മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വാഹനാപകടമുണ്ടാക്കി ജീവനൊടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം
രാംലീലയിലെ ഇന്ത്യ സഖ്യ മഹാറാലിയിൽ കണ്ടത് കേരളത്തിന്‍റെയും പോരാട്ടം, മുഖ്യമന്ത്രിയും കെസിയും ബേബിയും ഗോവിന്ദനുമടക്കം മുൻനിരയിൽ അണിനിരന്നു