
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്‍റെ (45) സംസ്കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും. 11 മണിവരെ മലയാറ്റൂർ താഴത്തെ പളളി ഹാളിൽ പൊതുദർശനമുണ്ടാകും. തുടര്‍ന്ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്കാരം നടക്കും. കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി ഇന്നലെ രാത്രി 10.20ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കളമശ്ശേരി സ്ഫോടനം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങിയ 12വയസുകാരി ലിബ്നയുടെ അമ്മയാണ് സാലി. ലിബ്നക്ക് പിന്നാലെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്.
സാലിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇവിടെനിന്നും നടപടിക്രമങ്ങള്‍ക്കുശേഷമായിരിക്കും മലയാറ്റൂരിലേക്ക് കൊണ്ടുപോവുക. സാലിയുടെ മരണത്തോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സാലിയുടെ മക്കളായ രാഹുലും പ്രവീണും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.
കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച ഇവരുടെ മകള്‍ 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്ന സ്ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്കാരം നടത്താൻ തീരുമാനിച്ചത്. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികൾ നൽകിയത്. വികാര നിർഭരമായ യാത്രയയപ്പിനൊടുവിൽ തൃശ്ശൂർ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്നയുടെ മൃതദേഹം സംസ്കാരിച്ചത്.
സാലിയും മക്കളായ ലിബ്ന, പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണ് മതകൂട്ടായ്മക്കെതിരെ അഭിപ്രായ ഭിന്നതയെ തുടർന്ന് ഡൊമിനിക് മാർട്ടിൽ ഐഇഡി സ്ഫോടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവത്തിൽ നാലു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രി കിടക്കയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam