Asianet News MalayalamAsianet News Malayalam

കളമശ്ശേരി സ്ഫോടന കേസിൽ നിർണായകം, 4 റിമോട്ടുകള്‍ കണ്ടെടുത്തു; ഇന്ന് പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്

നാല് ദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്

Kalamassery bomb blast latest updates police collect crucial evidence remote control from accused martin scooter asd 
Author
First Published Nov 12, 2023, 2:33 AM IST

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി  ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. ഇന്നലെ തൃശൂര്‍ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. നാല് ദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്.

എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിന്‍റെ യാത്രാമൊഴി

സ്ഫോടനത്തിന് ഉപയോഗിച്ച് 4 റിമോട്ടുകളും കണ്ടെടുത്തു

കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ ഇന്നലെയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്കൂട്ടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് നാല് റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളത്. സ്ഫോടന ശേഷം ബൈക്കിന്‍റെ അടുത്തെത്തിയ മാര്‍ട്ടിന്‍ ഇവ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ നിക്ഷേപിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചിട്ടുണ്ട്..

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios