കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധനാഫലം പുറത്ത്

Published : Feb 06, 2026, 12:32 PM IST
sooraj lama missing

Synopsis

കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയിൽ സ്ഥിരീകരണം. രണ്ട് മാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധന ഫലം പുറത്തുവരുന്നത്.

കൊച്ചി: കുവൈറ്റ് മദ്യ ദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ട് കേരളത്തിലേക്ക് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചു എന്ന് സ്ഥിരീകരണം. രണ്ട് മാസത്തിനുശേഷം ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നു. കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെത് തന്നെയെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇത് സംഭവിച്ചത് കേരളത്തിലാണ് എന്നതാണ് തന്നെ നിരാശപ്പെടുത്തുന്നതെന്ന് മകൻ സാൻടൻ ലാമ ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു.

കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില്‍ നിന്ന് കാണാതായത്. ഓർമ നഷ്ടപ്പെട്ട ഇദ്ദേഹത്തെ കളമശേരിയിലും സമീപ പ്രദേശങ്ങളിലും കണ്ട കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം അടക്കം അറിയിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്.

കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെത് തന്നെ. ഡിഎന്‍എ പരിശോധനാഫലത്തിലാണ് സ്ഥിരീകരണം. രണ്ട് മാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധന ഫലം പുറത്തുവരുന്നത്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; കാറിന്‍റെ ഡിക്കിയില്‍ നിന്ന് പിടികൂടിയത് 40 കിലോ കഞ്ചാവ്, യുവാവ് പിടിയില്‍
സർക്കാർ ജീവനക്കാരുടെ ശനിയാഴ്ച അവധി; മുന്നോട്ട് തന്നെ, ജോലി സമയം കൂട്ടുന്നതും അംഗീകരിച്ച് സംഘടനകള്‍