കാലിക്കടവ് എംഡിഎംഎ കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Published : Oct 14, 2026, 07:53 PM ISTUpdated : Oct 14, 2026, 08:00 PM IST
MDMA case

Synopsis

കാലിക്കടവ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം ആർസി ഉടമയ്ക്ക് വിട്ടുനൽകി.

കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ്‌ ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാഹനം വിട്ടുനൽകിയത്.

കാറിൽ 139 ഗ്രാം എം ഡി എം എയുമായി കാലിക്കടവിൽ നിന്ന് പിടിയിലായത് പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൽ സലാം, പി എ അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരാണ്. പിന്നാലെ രണ്ട് പ്രതികൾ കൂടി പിടിയിലായി. കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്‍റെ കാസർകോട് മണ്ഡലം പ്രസിഡൻ്റാണ് പ്രതികൾക്ക് വേണ്ടി നേരത്തെ കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്ത് വിശദീകരിച്ചത്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ വാഹന പരിശോധനയ്ക്കിടയിലാണ്, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് സോഷ്യൽ മീഡിയയിൽ സ്വയം അവകാശപ്പെട്ടിരുന്ന മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും എംഡിഎംഎയുമായി പിടിയിലായത്. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ കൂടി പുറത്തു വന്നതോടെ കേസിന് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് പൊലീസ് മർദ്ദനമേറ്റവരിൽ ഉൾപ്പെട്ടയാളാണ് മുഹമ്മദ് ഹുസൈൻ എന്നും അന്ന് മുതലാണ് തനിക്ക് പരിചയമെന്നും വി ഡി സതീശൻ പിന്നീട് വിശദീകരിക്കുകയുണ്ടായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജീവിതത്തിന്‍റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വം'; ചെറുവയൽ രാമന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി സി വിഷ്ണുനാഥ്
കൂട്ടാളികളുമായ് ചേർന്ന് കൊലപാതകം, മാസങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ; ഒടുവിൽ കൊലപാതക കേസിലെ ഒന്നാം പ്രതി പിടിയിൽ