'ജീവിതത്തിന്‍റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വം'; ചെറുവയൽ രാമന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

Published : Oct 14, 2026, 07:34 PM IST
minister p c vishnunath pays tribute to padma shri cheruvayal raman

Synopsis

പത്മശ്രീ ചെറുവയൽ രാമന്‍റെ വിയോഗത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം: കേരളത്തി കാർഷിക പൈതൃകവും ജൈവവൈവിധ്യവും സ്വന്തം ജീവിതം കൊണ്ട് കാത്തുസൂക്ഷിച്ച വയനാടിന്റെ 'നെല്ലച്ഛൻ' പത്മശ്രീ ചെറുവയൽ രാമന്‍റെ വിയോഗത്തിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനം രേഖപ്പെടുത്തി. പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്‍റെ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മന്ത്രി പറഞ്ഞു.

തന്‍റെ കൃഷിയിടത്തിൽ അമ്പതിലേറെ നാടൻ നെൽവിത്തിനങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ചെറുവയൽ രാമൻ ശ്രദ്ധേയനായത്. അന്യംനിന്നുപോകുമായിരുന്ന ചെന്നെല്ല്, തൊണ്ടി, ഗന്ധകശാല, ജീരകശാല തുടങ്ങിയ അപൂർവ നെൽവിത്തുകൾ കൃഷിയിലൂടെ അദ്ദേഹം നിലനിർത്തി. വിത്തുകൾ ശേഖരിക്കുക മാത്രമല്ല, പ്രതിവർഷം കൃഷി ചെയ്ത് അവയുടെ തുടർച്ച ഉറപ്പാക്കുകയും മറ്റ് കർഷകർക്ക് കൈമാറുകയും ചെയ്തു. 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

ഉത്തരവാദിത്ത ടൂറിസം പദ്ധതികളുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒക്ടോബർ ആറിന് ഗോത്ര പൈതൃക ഗ്രാമമായ 'എൻ ഊരിൽ' സംഘടിപ്പിച്ച ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പരിപാടിയിൽ വെച്ച് ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് മന്ത്രി ഓർത്തെടുത്തു. അദ്ദേഹം പങ്കെടുത്ത അവസാന ഔദ്യോഗിക പരിപാടികളിലൊന്നായിരുന്നു അത്.

മണ്ണിൽ വിതച്ച വിത്തുകൾ വിളവായി മടങ്ങിയെത്തുന്നതുപോലെ, ചെറുവയൽ രാമൻ നൽകിയ കാർഷിക അറിവുകളും കരുതലുകളും പുതിയ വെളിച്ചമായി വരുംതലമുറയിൽ വളരുമെന്നും അദ്ദേഹത്തിന്റെ ഓർമ്മകളെ ആദരിക്കാൻ കാർഷിക പാരമ്പര്യം സംരക്ഷിച്ചു മുന്നോട്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂട്ടാളികളുമായ് ചേർന്ന് കൊലപാതകം, മാസങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ; ഒടുവിൽ കൊലപാതക കേസിലെ ഒന്നാം പ്രതി പിടിയിൽ
'കൃഷിയുടെ നന്മ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ ആ ജീവിതം എക്കാലവും ഓര്‍മിക്കപ്പെടും': ചെറുവയല്‍ രാമനെ അനുസ്മരിച്ച് മുഖ്യമന്ത്രി