കലോത്സവത്തിന് അടുത്തവർഷം മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

Published : Jan 05, 2023, 08:52 AM ISTUpdated : Jan 05, 2023, 09:03 AM IST
കലോത്സവത്തിന് അടുത്തവർഷം മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ലെന്ന് വി ശിവൻകുട്ടി

Synopsis

''ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം...''

തിരുവനന്തപുരം : ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം - മന്ത്രി വ്യക്തമാക്കി. 

എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.  60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു