
കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയിൽ അന്വേഷണത്തിന് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പരിപാടി സംഘടിപ്പക്കുമ്പോൾ പിപിആർ ലൈസൻസ് ആവശ്യമാണ്. അതിന് നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം. പരിപാടിയുടെ സംഘാടകർ തലേദിവസമാണ് അനുമതിക്കായി ഹെൽത്ത് ഇൻസ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്കാരിക പരിപാടി മാത്രമാണെന്നും സംഘാടകർ ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചു. താൻ ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകി. എന്നാൽ ഈക്കാര്യം മേയറേയോ, സെക്രട്ടറിയേയോ മറ്റ് മേലധികാരികളേയോ അറിയിച്ചില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്.
Also Read: ഉമ തോമസ് പ്രതികരിച്ചു, 'ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു'; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam