രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Published : Jun 24, 2022, 10:09 PM ISTUpdated : Jun 24, 2022, 10:25 PM IST
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; കൽപ്പറ്റ  ഡിവൈഎസ്പിക്ക് സസ്പെൻഷൻ

Synopsis

എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക്  നൽകിയ നിർദ്ദേശം. 

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക്  നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. 

വലിയ പ്രതിഷേധമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായത്. യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൽപ്പറ്റ നഗരത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. അക്രമം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒന്നരമണിക്കൂർ നേരം കോൺഗ്രസ് പ്രവർത്തകർ വയനാട് എസ്പി ഓഫീസ് ഉപരോധിച്ചു. കോഴിക്കോട് എംപി എം കെ രാഘവൻ, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടർന്ന് കൽപ്പറ്റ നഗരത്തിലേക്ക് പ്രകടനമായി ഇറങ്ങിയ പ്രവർത്തകർ കടകൾ അടപ്പിച്ചു. ഇടത് സംഘടനകളുടെ  ഫ്ലക്സും കൊടിതോരണങ്ങളും നശിപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതൃത്വം ഇടപെട്ട് നീക്കി. കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് ഉറപ്പിനെ തുടർന്നാണ് ഒമ്പതുമണിയോടെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.

'ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്, കുറ്റക്കാർക്കെതിരെ നടപടി വേണം'; എസ്എഫ്ഐ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യെച്ചൂരി

അതേ സമയം, രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ  നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്  അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 

ഔദ്യോഗിക പരിപാടികൾ മാറ്റി, പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്; വയനാട്ടിൽ സുരക്ഷ ശക്തം

 

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ