
കോഴിക്കോട്: തുടർ ഭരണം സി പി എമ്മിനെ ദുർബലമാക്കുമെന്നു പ്രസ്താവന നടത്തിയ കെ സച്ചിദാനന്ദനെ പിന്തുണച്ച് സാഹിത്യകാരൻ കല്പറ്റ നാരായണൻ രംഗത്ത്. സിപിഎം ഇനിയും അധികാരത്തിൽ എത്തിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നു കൽപ്പറ്റ നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു തുടർഭരണത്തിൽ സ്വജന പക്ഷപാതം കാരണം കമ്മ്യുണിസ്റ്റുകൾ അല്ലാത്തവർക്ക് അതിജീവനം പ്രയാസമാകും. സച്ചിദാനന്ദനെ വിമർശിച്ച മുരുകൻ കാട്ടാക്കടയ്ക്ക് രാഷ്ട്രീയ ബോധമുണ്ടോയെന്നു സംശയമുണ്ടെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.
സച്ചിദാനന്ദന്‍ സിപിഎമ്മിനെ കുറിച്ച് പറഞ്ഞത് സദുദ്ദേശത്തോടെയായിരിക്കും. ആരു ഭരിച്ചാലും റോഡും പാലവും ഉണ്ടാകും. സച്ചിദാനന്ദനെ വിമര്‍ശിച്ച മുരുകന്‍ കാട്ടാക്കടക്ക് രാഷ്ട്രീയ ബോധമുണ്ടോയെന്ന് സംശയിക്കുന്നുവെന്നും മുരുകന്‍ സിപിഎം വക്തായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam