
കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിൽ എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഈ ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ തുടരുന്ന കമറുദ്ദീൻ 130 ലധികം കേസുകളിലാണ് ഇതിനകം ജാമ്യം നേടിയത്. ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam