'പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കും'; കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

Published : Jul 05, 2022, 09:42 PM ISTUpdated : Jul 20, 2022, 01:05 AM IST
'പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കും'; കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

Synopsis

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല'

പാലക്കാട്: മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും ശബരിമല കയറി വാർത്തകളിൽ നിറഞ്ഞു നിന്ന കനക ദുർഗയും വിവാഹിതരായി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. ഭാര്യ ഭർതൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്നായിരുന്നു ഇവരുടെ പ്രതികരണം. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്തത്. യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയായിരുന്നു കനകദുർ​ഗ ശബരിമലയിൽ കയറിയത്. ഇതിന് ശേഷം കനക ദുർഗ വിവാഹമോചിതയാകുകയായിരുന്നു. വിവാഹമോചനം പരസ്‍പര ധാരണയിലാണെന്ന് വ്യക്തമാക്കി ഇവർ കേസുകളും പിന്‍വലിച്ചിരുന്നു.

വിധി നിരാശപ്പെടുത്തുന്നില്ല, സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ്ഗ

രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ പ്രതികളിലൊരാളായിരുന്നു വിളയോടി ശിവൻകുട്ടി.

കനക ദുർഗ വിവാഹ മോചിതയായി; വിവാഹമോചനം പരസ്‍പര ധാരണയില്‍, കേസുകളും പിന്‍വലിച്ചു

അതേസമയം 2020 ജൂൺ മാസത്തിലാണ് കനക ദുർഗ വിവാഹമോചിതയായത്. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭ‍ര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗപറഞ്ഞിരുന്നു. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. 

ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. കനക ദുര്‍ഗയുടെ സഹോദരന്‍റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹമോചിതരാവാൻ അന്ന് തീരുമാനിച്ചത്.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും