
തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദം നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാൽ അർത്ഥം മാർക്സിസം അപ്രസക്തമായി എന്നാണ് എന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. അതുകൊണ്ട് തന്നെ എംവി ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഭൗതികവാദത്തിൻറെ പ്രയോഗതലത്തിലെ മാറ്റത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് പറഞ്ഞ് ഗോവിന്ദൻ തിരുത്തിയെങ്കിലും പാർട്ടിക്കെതിരായ വിമർശനം കോൺഗ്രസ്സും ബിജെപിയും തുടരുകയാണ്. സമാന നിലപാട് സ്വീകരിച്ചാണ് സിപിഐ എംവി ഗോവിന്ദനെ തള്ളുന്നത്.ഗോവിന്ദന്‍റെ പ്രസ്താവനയിൽ വിവാദം തുടരുമ്പോൾ സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടി നിലപാടാണ് താൻ വിശദീകരിച്ചത് എന്ന് ഗോവിന്ദൻ പറയുമ്പോൾ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം പ്രധാനമാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam