'ജോസിന്‍റേത് വ്യക്തിപരമായ അഭിപ്രായം'; ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളെന്ന് കാനം

By Web TeamFirst Published Mar 29, 2021, 12:28 PM IST
Highlights

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്‍റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം

തിരുവനന്തപുരം: ലൗ ജിഹാദ് പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്‍റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളാണെന്നും കാനം പറഞ്ഞു. 

ലൗ ജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ പരാമര്‍ശം വലിയ വിവാദമായതോടെയാണ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും എ വിജയരാഘവന്‍റെയും പ്രതികരണം. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലൗ ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു. 

click me!