എസ് രാജേന്ദ്രൻ സിപിഐയിലേക്കോ? 'സസ്പെൻസ്' മറുപടിയുമായി കാനം

By Web TeamFirst Published Dec 16, 2021, 7:34 PM IST
Highlights

സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളതെന്ന കാര്യം മറക്കരുതെന്നും കാനം രാജേന്ദ്രൻ ഓർമ്മിപ്പിച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ സിപിഎം നേതൃത്വവുമായി ഉടക്കി നിക്കുന്ന മുൻ എം എൽ എ എസ്.രാജേന്ദ്രൻ (S Rajendran) സിപിഐയിലേക്കെന്ന അഭ്യൂഹം ശക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി (CPI Kerala Secretary) കാനം രാജേന്ദ്രന്‍റെ മറുപടി. രാജേന്ദ്രൻ സിപിഐയിലേക്കെത്തുമോയെന്ന ചോദ്യത്തിന് ചില കാര്യങ്ങൾ സസ്പെൻസ് ആയി നിൽക്കട്ടെയെന്നായിരുന്നു കാനം മറുപടി നൽകിയത് (Kanam Rajendran). ഇതോടെ അഭ്യൂഹം ശക്തമായിട്ടുണ്ട്. സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ സിപിഐയിലേക്ക്  (CPI) വരുമെന്നും കാനം പറഞ്ഞു. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളതെന്ന (CPM) കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രവ‍ർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്ന ആരോപണം ശക്തമായതോടെയാണ് രാജേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം ശക്തമായത്. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണെന്നും ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടേറിയേറ്റംഗമായ എം എം മണി പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതൽ സങ്കീർണമായി. രാജേന്ദ്രനെപോലുള്ളവർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ലെന്നും രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചിരുന്നു.

'അയാൾ വേറെ പാർട്ടി നോക്കുന്നതാ നല്ലത്'- എസ്.രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി

മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും തന്നെ പുറത്താക്കുമെന്ന് എം എം മണി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും മുൻ ദേവികുളം എം എൽ എ കൂടിയായ രാജേന്ദ്രൻ മറുപടി നൽകി. പാർട്ടി ഘടകങ്ങളിലായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും എസ്  രാജേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. എന്തായാലും കാനത്തിന്‍റെ 'സസ്പെൻസ്' മറുപടിയോടെ രാജേന്ദ്രൻ സിപിഐയിലേക്കെന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചിട്ടുണ്ട്.

'മറ്റൊരു പാർട്ടിയിലേക്കും പോകാനില്ല', എം എം മണിക്ക് എസ് രാജേന്ദ്രൻറെ മറുപടി

click me!