Asianet news Impact:കണ്ടല ബാങ്ക് ക്രമക്കേടില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍

Published : Jun 28, 2022, 11:01 AM ISTUpdated : Jun 28, 2022, 11:32 AM IST
Asianet news Impact:കണ്ടല ബാങ്ക് ക്രമക്കേടില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍

Synopsis

കൃത്യമായ അന്വേഷണ റിപ്പോർട്ട് കിട്ടി.തുടർ നടപടികൾ ഉണ്ടാവും.ജോയിന്‍റ് രജിസ്ട്രാർ നോട്ടീസ് നൽകി.ക്രമക്കേടുകൾ തടയാൻ ഇടപെടൽ.സഹകരണ മേഖലയിൽ സമഗ്ര നിയമ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി നിയമസഭയില്‍

തിരുവനന്തപുരം; കണ്ടല സഹകരണബാങ്കിലെ കോടികളുടെ അഴിമതി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ഫലം കാണുന്നു. ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയന്ന് എല്‍ദോസ് കുന്നപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി വി എന്‍ വാസവനാണ് വിശദീകരമം നല്‍കിയത്..ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെ പുറത്തുകൊണ്ടുവന്ന ക്രമക്കേടുകളില്‍  നടപടി സ്വീകരിച്ചു വരുന്നു..കൃത്യമായ അന്വേഷണ റിപ്പോർട്ട് കിട്ടി.ജോയിന്റ രജിസ്ട്രാർ നോടീസ് നൽകിയിട്ടുണ്ട്.ക്രമക്കേടുകൾ തടയാൻ  സഹകരണ മേഖലയിൽ സമഗ്ര നിയമ ഭേദഗതി കൊണ്ടുവരും.ഇതിനുള്ള കരട് തയാറായി.കണ്ടല ബാങ്ക് സർക്കാർ നടപടിക്ക് എതിരെ കോടതിയിൽ പോയെന്ന് മന്ത്രി അറിയിച്ചു.ജോയിന്‍റ്  രജിസ്ട്രാർ ചട്ടം 32 പ്രകാരം ഉള്ള നോട്ടീസ് ആണ് നൽകിയത്.ബാങ്ക് ഭരണസമിതി പിരിച്ചു വിടുന്നതിന്‍റെ  ഭാഗമായുള്ള നടപടി ആണ് ഇത്. ബാങ്കിന്‍റെ ബാധ്യതകൾ പിന്നീട് കണക്കാക്കുമെന്നും മന്ത്രി  നിയമസഭയെ അറിയിച്ചു

 

100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ അനധികൃത നിയമനങ്ങളും: 31 പേരെ അനധികൃതമായി നിയമിച്ചു

 

സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

'കരുവന്നൂർ മോഡൽ' കണ്ടല ബാങ്ക്; സിപിഐ നേതാവ് പ്രസിഡണ്ട്, നടന്നത് 101 കോടിയുടെ തട്ടിപ്പ്; കണ്ണടച്ച് സഹകരണവകുപ്പ്

സിപിഐ നേതാവായ ഭാസുരാംഗന്‍ പ്രസിഡന്‍റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കില്‍ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയില്‍ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താല്‍ക്കാലികക്കാര്‍ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയില്‍ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടയില്‍ പ്രസിഡണ്ട് ഭാസുരാംഗന്‍റെ ജ്യേഷഠന്‍റെ മകന്‍ അഖിലേഷും അഖിലേഷിന്‍റെ ജ്യേഷഠന്‍റെ ഭാര്യയും ഭാസുരാംഗന്‍റെ അളിയന്‍റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. എന്നാല്‍ നിയമനത്തിനായി രജിസ്ട്രാര്‍ക്ക് അപേക്ഷിച്ചാല്‍ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗന്‍ മുന്നോട്ട് വെക്കുന്നത്.

കണ്ടല ബാങ്കില്‍ വായ്പാ തട്ടിപ്പും: വായ്പ എടുക്കാത്തവര്‍ക്ക് പോലും കുടിശ്ശിക അടയ്ക്കാന്‍ നോട്ടീസ്

വര്‍ഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്ത് കൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബാങ്ക് ക്ലാസ് അഞ്ചില്‍ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാര്‍ക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവര്‍ക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തില്‍ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം