സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ

By Web TeamFirst Published Oct 9, 2019, 10:38 AM IST
Highlights

തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കാടാമ്പുഴ: സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്ന് പുലർച്ചയോടെയാണ് സംഭവം. പുറകിൽ ഇരുന്ന ജോയ് തന്റെ ശരീരത്തിൽ ലൈംഗിക താല്‍പര്യത്തോടെ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് ബസ് പിന്തുടർന്ന പൊലീസ് കാടാമ്പുഴയില്‍ വച്ച് പ്രതിയെ പിടികൂടി. യുവതിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയതിനുശേഷം കാടാമ്പുഴ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തിരൂർ കോടതിയിൽ ഹാജാരാക്കി 

അതേസമയം, ബസ് വളവിൽ നിന്ന് ചെരിഞ്ഞതിനിടെ യുവതിയുടെ മേൽ താന്‍ വീഴുകയായിരുന്നെന്നും അപ്പോൾ തന്നെ യുവതിയോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ജോയി വിശദീകരിച്ചു. തൃശ്ശൂർ കഴിഞ്ഞായിരുന്നു സംഭവം. പിന്നീട് യാത്രക്കാരുടെ നിർബന്ധപ്രകാരമാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്നും ജോയി കൂട്ടിച്ചേർത്തു.

click me!