ഗുരുവായൂര്‍ ഏകാദശി വിവാദത്തില്‍; ഗണിച്ചു നല്‍കിയ തീയതി തിരുത്തിയെന്ന് ആരോപണവുമായി കാണിപ്പയ്യൂര്‍

By Web TeamFirst Published Nov 21, 2022, 12:44 PM IST
Highlights

താൻ നൽകിയതിൽ തിരുത്തൽ വരുത്തി.ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ല.അത് ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്.തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ.

തൃശ്ശൂര്‍:ഗുരുവായൂർ ഏകാദശി തിയതി വിവാദത്തിൽ.ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിന് അല്ലെന്ന് ജ്യോത്സ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു.ഡിസംബർ നാലിനാണ് ഏകാദശി .പഞ്ചാംഗം ഗണിച്ച് നൽകിയത് ഏകാദശി ഡിസംബര്‍ നാലിനെന്നാണ്.താൻ നൽകിയതിൽ തിരുത്തൽ വരുത്തി.ശ്രദ്ധയിൽപ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ല.അത് ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു.നമ്പൂതിരിപ്പാട്.തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ  ഡോ.വികെ. വിജയൻ അറിയിച്ചു.തന്ത്രിമാരുൾപ്പടെയുള്ളവരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുരുവായൂരിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വേറിട്ട പ്രതിഷേധം; കുഴിയെണ്ണി ശിവജി ഗുരുവായൂരിന്റെ ഓട്ടൻ തുള്ളൽ

ഗുരുവായൂരില്‍ 'കോടതി വിളക്ക്' തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

click me!