ശരീരത്തില്‍ മർദനത്തിന്‍റെ പാടുകൾ, പോസ്റ്റ് മോർട്ടത്തിന് പിന്നാലെ തെളിഞ്ഞത് കൊലപാതകം, പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു

Published : Feb 05, 2026, 01:50 PM IST
Palakkad-Brother-killed-own-brother

Synopsis

പാലക്കാട്‌ ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്

പാലക്കാട്‌: പാലക്കാട്‌ ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു.  കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരൻ ആർ സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. ഇരുവരും മദ്യപിച്ചെത്തി പരസ്പരം വഴക്കുണ്ടാക്കുക പതിവാണെന്ന് പ്രദേശവാസികൾ മൊഴി നൽകി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരൻ വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
ആശ്വസമായി സർക്കാർ പ്രഖ്യാപനം, എസ്എംഎ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി