കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തും

Published : Jul 12, 2022, 08:34 PM IST
കാഞ്ഞിരപ്പുഴ ഡാം : മൂന്ന് സ്പിൽവെ ഷട്ടറുകൾ 30  സെന്റീമീറ്ററായി  ഉയർത്തും

Synopsis

കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. 

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13)   രാവിലെ 10 ന് ഡാമിലെ മൂന്ന് സ്പിൽവെ ഷട്ടറുകൾ  30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  നിലവിൽ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും റിവർ സ്ലൂയിസ്  അഞ്ച് സെന്റീ മീറ്റർ ഉയർത്തി  പുഴയിലേക്ക്  വെള്ളം  ഒഴുക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം