മലവെള്ളപ്പാച്ചിലിൽ കോഴി ഫാം പൂർണമായും നശിച്ചു; ധനസഹായം വൈകുന്നതായി പരാതി, വൈകാതെ തീരുമാനമുണ്ടാകുമെന്ന് അധികൃതർ

Published : Sep 28, 2026, 09:24 AM IST
kannur cherupuzha poultry farm destroyed in flash flood compensation delayed

Synopsis

കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശ നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നതായി പരാതി.

കണ്ണൂർ: കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശ നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നതായി പരാതി. ചെറുപുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മീന്തുളി സ്വദേശി ജയന്‍റേയും സുഹൃത്തുക്കളുടേയും കോഴി ഫാം പൂർണമായും നശിച്ചതാണ്. 6000-ലേറെ കോഴികളാണ് ചത്തത്. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയിട്ടില്ല എന്നാണ പരാതി. വൈകാതെ പണം വരുമെന്നാണ് വില്ലേജ് അധികൃതരുടേയും പഞ്ചായത്തിന്‍റേയും മറുപടി.

ഒരു വർഷം മുമ്പാണ് ഇവർ കോഴി ഫാം തുടങ്ങിയത്. 4 ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്നാണ് ഈ സംരഭം ആരംഭിച്ചത്. എന്നാല്‍ മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടമായി. 6000ലേറെ കോഴികൾ ചത്തു. അധികൃതർ കാര്യങ്ങൾ വിലയിരുത്തിയെങ്കിലും ധനസഹായം കിട്ടിയില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അർഹതപ്പെട്ട സഹായം നൽകും എന്നാണ് പഞ്ചായത്തിന്‍റെയും വില്ലേജ് ഓഫീസിന്‍റെയും ഭാഗത്തുനിന്നുള്ള പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാതി പ്രവാഹം തുടരുന്നു; പാർവതി മായയ്ക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ, ഒത്തുതീർപ്പിന് ആംസ്റ്ററിന്റെ ശ്രമം
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണം; കുറ്റപത്രം ദുർബലമാണെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ