മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണം; കുറ്റപത്രം ദുർബലമാണെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

Published : Sep 28, 2026, 08:44 AM IST
mutti tree cutting case

Synopsis

മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കുറ്റപത്രം ദുർബലമാണെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. അഞ്ച് വർഷത്തിന് ശേഷം ഒരു കേസിൽ മാത്രം കുറ്റപത്രം സമർപ്പിച്ച വനംവകുപ്പിന്റെ നടപടിയിൽ ഗുരുതര വീഴ്ചയുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും ജോസഫ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞ് ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. എന്തുകൊണ്ട് വൈകി എന്നത് വ്യക്തമാക്കേണ്ട കാര്യമാണ്. ഉറപ്പിച്ച് തന്നെ പറയാൻ പറ്റു കുറ്റപത്രം ദുര്‍ബലമാണെന്ന്. 49 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കേസിൽ ഇപ്പോൾ കുറ്റപത്രം നൽകി. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. എടുത്ത കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് അടുത്തിടെ പടിയിറങ്ങിയ ഡോ. ജയതിലകിനെതിരെയാണ് ജോസഫ് മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. ഈ വിഷയങ്ങളിൽ എല്ലാം അദ്ദേഹം മറുപടി പറയണമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ
വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി; സിറ്റിംഗ് സീറ്റ് നഷ്ടമായതും സംഘടന പ്രവർത്തനങ്ങളിലെ വീഴ്ചയും ചർച്ചയാകും, ഉദ്ഘാടനം എ വിജയരാഘവൻ