അതിതീവ്ര മഴ: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Published : Jul 16, 2024, 09:06 PM ISTUpdated : Jul 16, 2024, 11:54 PM IST
അതിതീവ്ര മഴ: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Synopsis

കണ്ണൂര്‍ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചതോടെ നാളെ എട്ട് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധിയായി. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് മുൻകരുതൽ എന്ന നിലയിൽ അവധി പ്രഖ്യാപിച്ചതെന്ന് കണ്ണൂര്‍ കളക്ടര്‍ വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ പ്രവര്‍ത്തിക്കില്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ലെന്നും വ്യക്തമാക്കിയ കളക്ടര്‍, മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും ഉത്തരവിട്ടു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതെന്നും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. അതിനിടെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന പ്രചാരണം വ്യാജമാണെന്ന് അറിയിച്ച് ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K