താമര ചിഹ്നത്തോട് കേരളത്തിനുള്ള അലര്‍ജി മാറി, ഇരുമുന്നണികളും തിരുത്തേണ്ട സമയം: കെ മുരളീധരൻ

Published : Jul 16, 2024, 07:21 PM IST
താമര ചിഹ്നത്തോട് കേരളത്തിനുള്ള അലര്‍ജി മാറി, ഇരുമുന്നണികളും തിരുത്തേണ്ട സമയം: കെ മുരളീധരൻ

Synopsis

അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന്  കോൺഗ്രസ് നേത‍ൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേര്‍ന്നതെന്നും മുരളീധരൻ

തിരുവനന്തപുരം: താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് കെ മുരളീധരൻ. തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുൻപ് രാജീവ്‌ ചന്ദ്രശേഖർ വന്നിരുന്നേൽ അവസ്ഥ മാറിയേനെയെന്നും മുരളീധരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന്  കോൺഗ്രസ് നേത‍ൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേര്‍ന്നത്. ഈ ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. എടുത്ത തീരുമാനം നടപ്പാക്കാൻ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും. ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാൽ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ അദ്ദേഹം താൻ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത
തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി, പോസ്റ്റ്മോർട്ടം ഇന്ന്