കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും വൻ തീപിടിത്തം; അട്ടിമറി സംശയിക്കുന്നെന്ന് നഗരസഭ

Published : May 28, 2023, 09:08 AM IST
കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും വൻ തീപിടിത്തം; അട്ടിമറി സംശയിക്കുന്നെന്ന് നഗരസഭ

Synopsis

അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ

കണ്ണൂർ: കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായി പ്രദേശ വാസികളും പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം