ഉസ്താദ് പരാമർശം; വിശദീകരണവുമായി പി ഹരീന്ദ്രൻ, 'ജമാ അത്തെയുടെ ക്യാപ്സ്യൂള്‍ ലീഡ് ഏറ്റെടുത്തു, രാഷ്ട്രീയ വിമർശനം വളച്ചൊടിച്ചു'

Published : Nov 23, 2025, 07:52 PM IST
cpm leader p hareendran

Synopsis

പാലത്തായി കേസിലെ രാഷ്ട്രീയ വിമർശനത്തെ വർഗീയമായി വളച്ചൊടിച്ചുവെന്ന് പി ഹരീന്ദ്രൻ . ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂൾ മുസ്ലിംലീഗ് ഏറ്റെടുത്തുവെന്നാണ് ഹരീന്ദ്രൻ പറയുന്നത്.

കണ്ണൂർ: പാലത്തായി കേസിൽ വർഗീയ പരാമർശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ. രാഷ്ട്രീയ വിമർശനത്തെ വർഗീയമായി വളച്ചൊടിച്ചു എന്നാണ് പി ഹരീന്ദ്രന്റെ വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ ക്യാപ്സ്യൂൾ മുസ്ലിംലീഗ് ഏറ്റെടുത്തു. ലീഗിനെയും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിക വിമർശിച്ചാൽ മുസ്ലിം സമുദായത്തെ വിമർശിക്കനാവില്ല. ഇടത് സർക്കാർ അല്ലായിരുന്നെങ്കിൽ പാലത്തായി കേസ് എവിടെയും എത്തില്ലായിരുന്നുവെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. പാലത്തായി കേസ് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വർഗീയ താൽപര്യത്തോടെയാണ് കൈകാര്യം ചെയ്ത. രാഷ്ട്രീയ വിമർശനത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത്. ഒരേ സമുദായത്തിലെ ഇരയും വേട്ടക്കാരുമുള്ള പീഡനക്കേസുകൾ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശിക്ഷ ഉറപ്പാക്കാൻ അല്ല ഒതുക്കി തീർക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചതെന്നും പി ഹരീന്ദ്രൻ പറയുന്നു.

പീഡിപ്പിച്ചയാൾ ഹിന്ദു ആയതുകൊണ്ടാണ് എസ്ഡിപിഐ ഇരയുടെ ഭാഗത്തുനിന്നതെന്നായിരുന്നു പി ഹരീന്ദ്രൻ്റെ പരാമർശം. ഉസ്താദുമാർ പ്രതികളായ പീഡന കേസിൽ ഒരു വിവാദവും ഇല്ലെന്നും ഹരീന്ദ്രൻ പൊതുയോഗത്തിൽ പ്രസംഗിച്ചു. രണ്ടുദിവസം മുൻപ് സിപിഎമ്മിനെതിരെ എസ്ഡിപിഐ നടത്തിയ പൊതുയോഗത്തിനുള്ള മറുപടിയായിരുന്നു കണ്ണൂർ കടവത്തൂരിൽ പി ഹരീന്ദ്രന്റേത്. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഇത് ലീഗിന്റെ മനസ്സാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമയ ഹരിന്ദ്രൻ പ്രസംഗിച്ചു. നെറികെട്ട വർഗീയ പരാമർശമാണ് സിപിഎം നേതാവിന്റേതെന്നു മുസ്ലിം ലീഗ് തിരിച്ചടിച്ചു. ഉസ്താദുമാരുടെ കാര്യം ഹരീന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞ് പോയതാണെന്ന് സിപിഎം മയപ്പെടുത്തി.

ഹരീന്ദ്രനെ പിന്തുണച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി

പി ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പി ഹരീന്ദ്രൻ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണെന്നും അദ്ദേഹത്തെ വർഗീയവാദിയാക്കരുത്, അദ്ദേഹം അഞ്ച് തവണയെങ്കിലും ആർഎസ്എസ് ആക്രമണം ഏറ്റയാളാണ്. പരാമർശത്തിൽ ഹരീന്ദ്രൻ മറുപടി പറയും. ഹരീന്ദ്രൻ വർഗീയ ചിന്ത വച്ച് പരാമർശം നടത്തുന്ന ആളല്ല. സംഭവത്തിൽ മീഡിയ വൺ വർഗീയ പ്രചരണം നടത്തി. പ്രസംഗം വളച്ചൊടിച്ച് അവതരിപ്പിച്ചു. ഉസ്താദുമാരുടെ കാര്യം പ്രസംഗത്തിൽ പറഞ്ഞ് പോയതാണ്. അക്കാര്യം ഹരീന്ദ്രൻ വിശദീകരിക്കും. പ്രസംഗത്തിൽ ഊന്നൽ ശ്രദ്ധിക്കണം ദുർവ്യാഖ്യാനം ചെയ്യാൻ ഒരു ഭാഗം വന്നിട്ടുണ്ടാകാം എന്നും കെകെ രാഗേഷ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും