എളയാവൂരിലെ മണ്ണിടിച്ചിലിൻ്റെ കാരണം ഡിസൈനിലെ പാളിച്ച, എൻഎച്ച്എഐ ഫലപ്രദമായി ഇടപെട്ടില്ല; വിമർശനവുമായി പിണറായി വിജയൻ

Published : Aug 26, 2026, 12:17 PM IST
pinarayi vijayan visit elayavoor

Synopsis

എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ രം​ഗത്ത്. അപകടത്തിന് കാരണം ഡിസൈനിലെ പാളിച്ചയാണെന്ന് പിണറായി പറഞ്ഞു

കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ രം​ഗത്ത്. അപകടത്തിന് കാരണം ഡിസൈനിലെ പാളിച്ചയാണ്. 2023ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയൻ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

ഇന്നലെയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. 2023ല്‍ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണിത്. വിദഗ്ധ പരിശോധന നടത്തണമെന്നും ശാശ്വത പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രദേശത്ത് എൻഎച്ച്എഐ (NHAI)യും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി. എല്ലാ ദിവസവും റിപ്പോർട്ട് നൽകണമെന്നാണ് കണ്ണൂർ കളക്ടറുടെ നിർദേശം. മണ്ണുപാളി വഴുതി മാറുന്ന വെഡ്ജ് മൂവ്മെന്‍റ് എന്ന പ്രതിഭാസമാണ് ഇന്നലത്തെ മണ്ണിടിച്ചിലിന് കാരണം എന്നാണ് എൻഎച്ച്എഐ യുടെ പ്രാഥമിക റിപ്പോർട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേലക്കോട് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത്യം
വ്യക്തി കേന്ദ്രീകൃതമല്ല സിപിഎം, ടീം എന്ന നിലയിലാണ് പാർട്ടിയുടെ കെട്ടുറപ്പ്; എംഎ ബേബി