ചേലക്കോട് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത്യം

Published : Aug 26, 2026, 11:51 AM IST
chelakkad accident

Synopsis

ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും .ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

തൃശൂ‍ർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർക്ക് ​ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ അകപ്പെട്ട ഇരുവരെയും പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യക്തി കേന്ദ്രീകൃതമല്ല സിപിഎം, ടീം എന്ന നിലയിലാണ് പാർട്ടിയുടെ കെട്ടുറപ്പ്; എംഎ ബേബി
ഇത് തൂഫാൻ ഓണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; തൂഫാൻ ആഞ്ഞടിക്കുകയാണെന്ന് ​ജ​ഗദീഷ്, അഭിനന്ദനം | ഓണവിശേഷങ്ങൾ