പിണറായി വിജയൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനം; സിപിഎം പോഡ്കാസ്റ്റിൽ വിശദീകരണവുമായി പി ജയരാജൻ

Published : Sep 05, 2026, 02:11 PM IST
P JAYARAJAN

Synopsis

സിപിഎം പോഡ്കാസ്റ്റിൽ പിണറായി വിജയൻറെ നിലപാടിനെ തള്ളിപ്പറഞ്ഞെന്ന വ്യാഖ്യാനം തെറ്റാണെന്ന് പി ജയരാജൻ. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണെന്നും, കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: സിപിഎം പോഡ്കാസ്റ്റിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. പിണറായി വിജയൻറെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് പി ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പിണറായി പ്രസംഗിക്കുന്നതിന് മുൻപാണ് പോഡ്കാസ്റ്റ് ചിത്രീകരിച്ചത്. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണ്. സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും പി ജയരാജൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്നാണ് പി ജയരാജൻ്റെ പരാമർശം.

അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നും രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വി കുഞ്ഞികൃഷ്‌ണൻ, ടികെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും പി ജയരാജൻ പറഞ്ഞു.

പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം, പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന ജയരാജന്റെ പ്രസ്താവനയോട് സെക്രട്ടറി എം.വി. ​ഗോവിന്ദൻ പ്രതികരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോറിയിലേക്ക് കയറ്റുന്നതിനിടെ തടിക്കഷ്ണം ശരീരത്തിലേക്ക് വീണു, തൊഴിലാളിക്ക് ദാരുണാന്ത്യം
തിയേറ്ററിലെ തീവെട്ടിക്കൊള്ള: കൊച്ചിയിലെ മാളുകളിൽ ലീ​ഗൽ മെട്രോളജി റെയ്ഡ്: ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം പരിശോധന