ഇരിട്ടി താലൂക്കാശുപത്രിയിലെ രോഗിക്ക് കൊവിഡ്, ആശുപത്രിയിലെത്തിയവര്‍ നിരീക്ഷണത്തിൽ പോകണമെന്ന് നിര്‍ദ്ദേശം

By Web TeamFirst Published Aug 7, 2020, 3:43 PM IST
Highlights

ജൂലൈ 27 മുതൽ ആഗസ്ത് 7 വരെ ഇരിട്ടി താലൂക്കാശുപത്രിയിൽ എത്തിയവർ കർശനമായി സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ

കണ്ണൂര്‍: ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 27 മുതൽ ഓഗസ്റ്റ് 3 തീയതി വരെ ഇരിക്കൂർ സ്വദേശി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  ജൂലൈ 27 മുതൽ ആഗസ്ത് 7 വരെ ഇരിട്ടി താലൂക്കാശുപത്രിയിൽ എത്തിയവർ കർശനമായി സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും, മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കും ഇന്ന് ആന്‍റിജൻ പരിശോധന നടത്തുകയാണ്. 

click me!