എല്ലാം വിഫലം, കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു

Published : Nov 29, 2023, 09:05 PM IST
എല്ലാം വിഫലം, കണ്ണൂരിൽ കിണറ്റിൽ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ പുലി ചത്തു

Synopsis

ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ  പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്.

കണ്ണൂര്‍ : കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്തു.  കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി മയക്കുവെടി വെച്ച്  കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ  പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയ‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. എന്നാൽ രാത്രിയോടെ ചത്തു. 

 

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ