പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി

Published : Jun 16, 2026, 11:20 AM IST
P Indira

Synopsis

സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പരാതി നൽകിയിരിക്കുന്നത്.

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം ചെയ്തത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ചടങ്ങിൽ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്‍ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പോലും പദവിയുടെ ബഹുമാനം കിട്ടിയിരുന്നെന്നും ഇപ്പോൾ അതുണ്ടായില്ല എന്നുമാണ് മേയറുടെ പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നലെ കർത്തയുടെ മകൾ, ഇന്ന് ഭാര്യയും മകനും, വീണ വിജയന് നാളെ നി‍ർണായകം; മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യമുന, ഹാജരാകുമോ?
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി