എല്‍എല്‍ബി കഴിഞ്ഞ ഉടൻ ജഡ്ജിമാർ ആടിനെയോ പശുവിനെയോ വളര്‍ത്താത്തതെന്ത്? ഹൈക്കോടതി ജഡ്ജിക്കെതിരെ കണ്ണൂര്‍ മേയർ

By Web TeamFirst Published Aug 4, 2021, 2:54 PM IST
Highlights

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നതിനെതിനെ വിമർശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമശത്തിനെതിരെയാണ് ടി ഒ മോഹനന്റെ പരാമർശം. ആടിനെ മേയ്ച്ചാൽ സ്റ്റാറ്റസ് പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 
 

കണ്ണൂർ: ഹൈക്കോടതി ജഡ്ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ മേയർ ടി ഒ മോഹനൻ.  എല്‍എല്‍ബി കഴിഞ്ഞ ഉടൻ ജഡ്ജിമാർ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നതെന്തുകൊണ്ട് എന്നാണ് മേയർ വിമർശിച്ചത്. ജഡ്ജി ആയിരിക്കുമ്പോൾ എന്തും വിളിച്ചുപറയാമെന്ന് ചില ന്യായാധിപൻമാർ കരുതുന്നുണ്ടെന്നും മേയർ വിമർശിച്ചു.

പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ധർണ്ണയിലാണ് മേയറുടെ വിമർശനം. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നതിനെതിനെ വിമർശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമശത്തിനെതിരെയാണ് ടി ഒ മോഹനന്റെ പരാമർശം. ആടിനെ മേയ്ച്ചാൽ സ്റ്റാറ്റസ് പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!