പലസ്തീൻ അനുകൂല മുദ്രാവാക്യം: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസ്

Published : Sep 06, 2025, 06:25 PM IST
Pro-Palestinian slogan

Synopsis

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെയാണ് കേസ്

കണ്ണൂർ: പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിലാണ് ഇന്നലെ പ്രകടനം നടന്നത്. ഭാരവാഹികൾ ഉൾപ്പെടെ 30 ഓളം പെൺകുട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു, സ്പർദ്ദ ഉണ്ടാക്കുന്ന വിധം മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തകർ മാടായിപ്പാറയിൽ എത്തിയത്. നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. നിലവിൽ 30ഓളം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്