കണ്ണൂർ-തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റും മിനി ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറടക്കം 5 പേർക്ക് പരിക്ക്

Published : Apr 11, 2025, 11:21 PM IST
കണ്ണൂർ-തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റും മിനി ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറടക്കം 5 പേർക്ക് പരിക്ക്

Synopsis

കലവൂരിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗതാഗതം പുനഃസ്ഥാപിച്ചു.

കലവൂർ: ദേശീയപാതയിൽ വളവനാടിനും കളിത്തട്ടിനും മധ്യേ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു, രണ്ട് ഡ്രൈവർമാർക്കും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റു. ലോറി ഡ്രൈവർ എറണാകുളം ഇടപ്പള്ളി വലിയവീട്ടിൽ അബ്ദുൽ ജബാറിന് തലയ്ക്ക് സാരമായ പരിക്കുണ്ട്. കെഎസ്ആർടിസി ഡ്രൈവർക്കും ലോറിയിലെ ക്ലീനർക്കും കാലുകൾക്ക് ഒടിവുണ്ട്.

ബസിലെ യാത്രക്കാരായ വിഷ്ണു‌ നാഥ്, ഗൗരി എസ്. നായർ എന്നിവരും പരിക്കുകളോടെ ചികിത്സ തേടി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത് കളിത്തട്ടിന് തെക്ക് റോഡ്‌പണിയുടെ ഭാഗമായി വടക്കു നിന്നു വരുന്ന വാഹനങ്ങൾ തിരിയേണ്ട ഭാഗത്തായിരുന്നു അപകടം. 

വാഹനങ്ങൾ തിരിയേണ്ടത് സംബന്ധിച്ച ബോർഡ് രാത്രിയിൽ ബസ് ഡ്രൈവർ കാണാത്തതാവും അപകടത്തിന് കാരണമെന്നാണ് സൂചന. ബസിൻ്റെ ഡ്രൈവറുടെ വശത്തോട് ചേർന്നാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിൽ ഇരുപത്തിയഞ്ചോളം യാത്രക്കാരാണുണ്ടായിരുന്നത്. ആലപ്പുഴയിൽ നിന്നു അഗ്നിശമന രക്ഷാ സേനായെത്തിയാണ് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

അപകടത്തെ തുടർന്ന് റോഡിൽ വീണ ഗ്ലാസ് ചില്ലുകളും മറ്റ് അവശിഷ്‌ടങ്ങളും സേന നീക്കം ചെയ്താണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ കൃഷ്‌ണ ദാസ്, സി.കെ.സജേഷ്, കെ ബി ഹാഷിം, ടികെ.കണ്ണൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും