വെണ്ണിക്കുളത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; ധരിച്ചത് കറുത്ത് ചെക്ക് ഷർട്ട്, കാണുന്നവർ പൊലീസിൽ അറിയിക്കുക

Published : Apr 11, 2025, 09:57 PM IST
വെണ്ണിക്കുളത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; ധരിച്ചത് കറുത്ത് ചെക്ക് ഷർട്ട്, കാണുന്നവർ പൊലീസിൽ അറിയിക്കുക

Synopsis

കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്. 

പത്തനംതിട്ട: വെണ്ണിക്കുളത്ത് മധ്യപ്രദേശിൽ നിന്നുള്ള മിൽ തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. 17 വയസ്സുള്ള റോഷ്നി റാവത്തിനെയാണ് കാണാനില്ലെന്ന് അച്ഛൻ ഗംഗാ റാം റാവത്തിന്റെ പരാതി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരികെ എത്തിയില്ല. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്.  പെൺകുട്ടിയെ എവിടെയെങ്കിലും വച്ച് കാണുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ- +919497947146. 

മാസപ്പടി കേസ്: മുന്നണിയിൽ ഭിന്നത; ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം, എൽഡിഎഫിൻ്റെ കേസല്ലെന്ന് സിപിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ