കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം, ബോട്ടണി ചോദ്യപ്പേപ്പറിലും പഴയ ചോദ്യങ്ങൾ 

Published : Apr 23, 2022, 08:50 AM IST
കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം, ബോട്ടണി ചോദ്യപ്പേപ്പറിലും പഴയ ചോദ്യങ്ങൾ 

Synopsis

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. 

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ (kannur university) വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും (Botany Question papers repeated) 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. ഇക്കാര്യം വിവാദമായതോടെ കണ്ണൂർ വിസി  അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുരുതരമായ പിഴവാണ് കണ്ണൂർ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലുണ്ടായത്. കഴിഞ്ഞ ദിവസം സൈക്കോളജി ചോദ്യ പേപ്പറും ഇത്തരത്തിൽ ആവർത്തിച്ചിരുന്നു. മൂന്ന് ചോദ്യപേപ്പറുകൾ  ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ  റദ്ദാക്കി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണ്. 

ചോദ്യ പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നൽകി എന്നാണ് പ്രാധമിക നിഗമനം. അതുകൊണ്ട് ഇതേ അധ്യാപകൻ തയ്യാറാക്കിയ തിങ്കളാഴ്ച നടക്കേണ്ട  മൂന്നാം സെമസ്റ്റർ ബിരുദം  ഫിലോസഫി  കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റി വെച്ചു. ഗുരുതര ക്രമക്കേടിൽ പ്രതിഷേധിച്ച് എംഎസ്എഫ് സർവ്വകലാശാല മാർച്ച് നടത്തി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

ജെണ്ടർ ന്യൂട്രൽ യൂണിഫോമുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്‌കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്‌ഘാടനം നടക്കും. 

പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റമുണ്ട്. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.  ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്. 

മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും.  അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം.  ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് ന​ഗരസഭയിൽ ബിജെപിയെ തടയാൻ തിരക്കിട്ട നീക്കങ്ങൾ; സിപിഎമ്മും കോൺ​ഗ്രസും കൈകോർക്കുമോ, സ്വതന്ത്രർ നിർണായകം
'ഞെട്ടിക്കൽ തെരഞ്ഞെടുപ്പ്'; ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം